കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിമാനൂരില്‍ ജീപ്പപകടം: മൂന്നു പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ജീപ്പുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. എം.സി. റോഡിലാണ് സംഭവം. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമ്മിള്‍ മീന്‍കോണം പണയം വീട്ടില്‍ അജയകുമാര്‍ (35), പുളിമാത്ത് കൊല്ലുവിള തോട്ടുങ്കര വീട്ടില്‍ നെല്‍സണ്‍ (42), പുളിമാത്ത് മഞ്ഞപ്പാറ നവാസില്‍ നവാസ് (23) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

എം.സി. റോഡില്‍ സമാന്തരസര്‍വീസ് നടത്തുകയായിരുന്ന ജീപ്പുകളാണ് അപകടത്തില്‍പ്പട്ടത്. കിളിമാനൂര്‍ ചന്തയിലേക്ക് നിറയെ യാത്രക്കാരുമായി വന്ന ജീപ്പും കാട്ടുമ്പുറത്തേക്ക് പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

മരിച്ച മൂന്നുപേരും ചന്തയിലേക്ക് പോവുകയായിരുന്ന ജീപ്പിന്റെ പിറകില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണമടഞ്ഞ അജയകുമാറിന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. നെല്‍സണും ഭാര്യയും സ്കൂള്‍വിദ്യാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണുള്ളത്. നവാസ് അവിവാഹിതനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X