പ്ലസ് ടു: സി ബി ഐ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള
കോഴിക്കോട്: സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റും നാഷണല്‍ കമ്മറ്റി അംഗവുമായ പി എസ് ശ്രീധരന്‍ പിള്ള ജൂലൈ ആറ് വ്യാഴാഴ്ച ആവശ്യപ്പെട്ടു.
പ്ലസ് ടു സ്കൂളുകള്‍ക്ക് അനുവദിച്ചപ്പോള്‍ സകല മാനദണ്ഡങ്ങളും നായനാര്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തി എന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ജനങ്ങളുടെ സംശയം മാറ്റുവാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതില്‍ സ്വജനപക്ഷപാതവും അഴിമതിയും കൈക്കൂലിയുമാണ് കൊടികുത്തി വാണത് എന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. പ്ലസ് ടു അദ്ധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലും അഴിമതിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
12,837 പേര്‍ അദ്ധ്യാപക യോഗ്യതാ പരീക്ഷയില്‍ വിജയിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും ഇത് 17,409 പേരായി ഉയര്‍ന്നു. ഇത് സംശയത്തിന് ഇട നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications