നാദാപുരത്ത് ബോംബേറ്, സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കോഴിക്കോട്: നാദാപുരത്ത് സി.പി.എം.-മുസ്ലിം ലീഗ് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു സി.പി.എം. പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
നാദാപുരം ജയന്‍ (27) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറെ ആഴ്ചകളായി നാദാപുരത്ത് സി.പി.എം-മുസ്ലിം ലീഗ് അനുഭാവികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ബോംബാക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായി വരികെ മൂന്നു ദിവസം മുമ്പ് രണ്ട് സി.പി.എം. പ്രവര്‍ത്തകരുടെയും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെയും വീടുകള്‍ തകര്‍ന്നിരുന്നു.












Click it and Unblock the Notifications