പ്ലസ് ടു: സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതികളിന്മേല്‍ നിലപാടു വ്യക്തമാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നതിനെ കേരള ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു.
പ്ലസ് ടുവിലെ ക്രമക്കേടുകളെക്കുറിച്ച് സമര്‍പ്പിച്ച ഒട്ടേറെ പരാതികളില്‍ വാദംകേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റിസ് എ.വി. സാവന്തും ജസ്റിസ് കെ.എസ്. രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്.
പ്ലസ് ടു അനുവദിച്ചതിനെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് ബുധനാഴ്ച വിശദീകരണം ചോദച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാതെ തനിക്ക് വിശദീകരണം നല്‍കാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചതോടെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്ലസ് ടു പ്രശ്നം കേരള സര്‍ക്കാര്‍ ഗൗരവമായെടുത്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കോടതിയില്‍ ഹാജരാകാതിരുന്നതിനെയും കോടതി വിമര്‍ശിച്ചു.












Click it and Unblock the Notifications