മംഗള എക്സ്പ്രസ്സ് പാളം തെറ്റി, തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു
മുംബൈ: നിസ്സാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന മംഗള എക്സ്പ്രസ്സ് ഗോവക്കടുത്തുള്ള കാനാകോനയില്‍ വെച്ച് പാളം തെറ്റി. അപകടത്തില്‍ ഏഴു യാത്രക്കാര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ട്രെയിനിന്റെ എഞ്ചിനും ബ്രേക്ക് വാനും ഒരു ജനറല്‍ കമ്പാര്‍ട്ടുമെന്‍റുമാണ് പാളം തെറ്റിയത്. പരിക്കറ്റു പറ്റിയവര്‍ക്ക് വൈദ്യശുശ്രൂഷ നല്‍കി.
അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം-നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സ്, മംഗള എക്സ്പ്രസ്സ്, മത്സ്യഗന്ധ എക്സ്പ്രസ്സ് എന്നിവക്കു പുറമെ കൊങ്കണ്‍ വഴി ഗുജറാത്തിലേക്കുള്ള എല്ലാ ട്രെയിനുകളും വഴി തിരിച്ചുവിടുകയാണ്.
ജൂലൈ ആറിന്റെ മംഗലാപുരം-കുര്‍ള മത്സ്യഗന്ധ എക്സ് പ്രസ് റദ്ദാക്കി. മഡ്ഗാവ്-മംഗലാപുരം എക്സ്പ്രസ് കാര്‍വാര്‍ വരെയോ ഓടുകയുള്ളൂ. കൊങ്കണ്‍-കന്യാകുമാരി മാന്‍ഡോവി എക്സ്പ്രസ്സ്, ദിവ-സാവന്ത്വാഡി പാസ്സഞ്ചര്‍, ദാദര്‍-രത്നഗിരി പാസഞ്ചര്‍ എന്നിവ നിശ്ചിത സമയപ്രകാരം കൊങ്കണ്‍ റെയില്‍വേയില്‍ കൂടെ തന്നെ ഓടും.












Click it and Unblock the Notifications