ഫിജി: അന്ത്യശാസനം വീണ്ടും പരാജയപ്പെട്ടേക്കും
സുവ: ഫിജി സൈന്യം അട്ടിമറിക്കാര്‍ക്ക് നല്‍കിയ മൂന്നാമത്തെ അന്ത്യശാസനവും പരാജയത്തിന്റെ പാതയിലേക്ക്. 48 മണിക്കൂറിനുള്ളി മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റുള്ളവരെയും ബന്ദികളാക്കിവെച്ചിരിക്കുന്ന പാര്‍ലമെന്റ് മന്ദിരം വിട്ടുപോകണമെന്ന് സൈന്യം അട്ടിമറിക്കാരോട് ആവശ്യപ്പെട്ടെങ്കിലും അട്ടിമറിക്കാര്‍ അതിനു തയ്യാറായിട്ടില്ല.
ഏതാണ്ട് 200-ഓളം സ്പെയിറ്റ് അനുകൂലികള്‍ ഇപ്പോഴും പാര്‍ലമെന്റിനകത്തു തന്നെ തമ്പടിച്ചിരിക്കുകയാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം പാര്‍ലമെന്റ് മന്ദിരത്തിനുസമീപമുള്ള പ്രദേശങ്ങള്‍ പ്രവേശന നിരോധിത മേഖലയായി പ്രഖ്യാപിച്ചതുകൊണ്ട് മിക്കവാറും വീടുകളിലെ ആള്‍ക്കാര്‍ മേഖല വിട്ടുകഴിഞ്ഞു. ജൂലൈ അഞ്ച് ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് 48 മണിക്കൂര്‍ അന്ത്യശാസനം നിലവില്‍ വന്നിരിക്കുന്നത്.












Click it and Unblock the Notifications