Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ വഴിയുള്ള തീവണ്ടികള്‍ ജൂണ്‍ 10 വരെ തിരിച്ചുവിടും

മുംബൈ: കൊങ്കണ്‍ റെയില്‍വെയില്‍ക്കൂടെയുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുന്നത് ജൂണ്‍ 10 വരെ തുടര്‍ന്നേക്കാമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി. ഗോവയ്ക്കടുത്ത് കൊങ്കണ്‍റെയില്‍വെയിലെ കാനാകോനയില്‍ നിസ്സാമുദ്ദീന്‍-എറണാകുളം ഇന്നലെ (ജൂലൈ ആറ്) മംഗള എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്നാണ് പ്രധാന തീവണ്ടികള്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങിയത്.

0111/0112-ാം നമ്പര്‍ കൊങ്കണ്‍കന്യാ എക്സ്പ്രസ്സ്, 0103/0104--ാം നമ്പര്‍ മാന്‍ഡോവി എക്സ്പ്രസ്സ്, കെ.ആര്‍.5/കെ.ആര്‍.6 ദിവാ-സാവന്ത്വാഡി പാസഞ്ചര്‍, കെ.ആര്‍.3/കെ.ആര്‍.4 ദാദര്‍-രത്നഗിരി പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ മാത്രമേ കൊങ്കണ്‍ റെയില്‍വേയില്‍ക്കൂടെ നിശ്ചിതസമയപ്രകാരം ഓടുകയുള്ളൂ.

ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. കൊങ്കണ്‍ റെയില്‍വെയിലെ ഉന്നതോദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ചു വരുന്നു.

യാത്രക്കാര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് വിവരം തിരക്കാവുന്നതാണ്.
022 7579939/38, 0832 712790/703950,
രത്നഗിരി - 02352 28951/28954,
മംഗലാപുരം - 0824 424164.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+