Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യക്ക് ഉദ്ദേശ്യമില്ലെന്ന് രാഷ്ട്രപതി

ദില്ലി: ഏഷ്യയുടെ ഏതെങ്കിലും ഭാഗത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഉദ്ദേശ്യമില്ലെന്ന് ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍. ഇന്ത്യയും ചൈനയും ശത്രുക്കളല്ലെന്നും മറിച്ച് അന്യോന്യം സഹകരിക്കാന്‍ കഴിയുന്നവരാണെന്നും ഏഷ്യാവീക്കിനു നല്‍കിയ അഭിമുഖത്തില്‍ നാരായണന്‍ പറഞ്ഞു.

ചൈനയും പാക്കിസ്ഥാനും തമ്മില്‍ വളരെ അടുത്ത സുഹൃദ്ബന്ധത്തിലാണെന്നും ചില പ്രധാന മേഖലകളില്‍ അവര്‍ തമ്മില്‍ സഹകരണം ഉണ്ടെന്നും അറിയാം. എന്നാല്‍ ഈ ബന്ധം ഇന്ത്യക്കെതിരല്ലാത്തിടത്തോളം കാലം ഇന്ത്യ അതിനെ എതിര്‍ക്കില്ല, നാരായണന്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ ചൈന ഇതുവരെ അനുകൂലിച്ചിട്ടില്ലെങ്കിലും സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടന ചെയ്യേണ്ടതാണെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. സ്വാഭാവികമായും കൗണ്‍സിലില്‍ അംഗമാകാന്‍ യോഗ്യതയുള്ള ഒരു രാഷ്ട്രമാണ് ഇന്ത്യ.

ചൈനയിലെ ഭരണസമ്പ്രദായത്തിലും സാമ്പത്തികഘടനയിലും ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ടുവന്നത് പെട്ടെന്ന് പുരോഗതി കൈവരിക്കാന്‍ ചൈനയെ സഹായിച്ചുവെന്ന് നാരായണന്‍ പറഞ്ഞു. ചൈനയിലെ കമ്യൂണിസ്റ് ഭരണകൂടം കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാണെന്നും പുതിയ ലോകവ്യവസ്ഥയുമായി പൊരുത്തപ്പെടാന്‍ തയ്യാറായാവരാണെന്നും നാരായണന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+