വൈദ്യുതിക്ഷാമം: ദില്ലി പ്രകടനത്തില്‍ അക്രമം
ദില്ലി: കടുത്ത വൈദ്യുതി ക്ഷാമം കൊണ്ട് പൊറുതിമുട്ടിയ വടക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ ജനങ്ങള്‍ പോലീസുമായി ഒരു മണിക്കൂറിലേറെ ഏറ്റുമുട്ടി. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ ഏഴ് പോലീസുകാര്‍ക്ക് പരിക്കുണ്ട്. സ്ത്രീകളുള്‍പ്പടെയുള്ള ജനക്കൂട്ടം നാല് പോലീസ് വാഹനങ്ങള്‍ കത്തിച്ചു.
ദില്ലിയുടെ പ്രാന്തപ്രദേശത്തുള്ള നഗ്ലി പുരിയിലെ ജനങ്ങളാണ് അക്രമം നടത്തിയത് എന്ന് വടക്ക് പടിഞ്ഞാറന്‍ ദില്ലിയുടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. തലസ്ഥാനത്തെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള ദില്ലി വൈദ്യുതി ബോര്‍ഡിന്റെ (ഡി വി ബി) മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഒരു മണിക്കുറിലേറെ ഉപരോധം നീണ്ടപ്പോള്‍ വന്‍ ഗതാഗത കുരുക്ക് രൂപം കൊണ്ടു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ശ്രമിച്ച പോലീസിന് നേരെ ശക്തമായ കല്ലേറുമുണ്ടായി.
തുടര്‍ന്ന് പോലീസ് ചൂരല്‍ പ്രയോഗവും കണ്ണീര്‍വാതക പ്രയോഗവും നടത്തി. അക്രമം നടത്തിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തിയതിനും ഒമ്പത് പേരെ പോലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications