ഹൈക്കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാര്‍
കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് ജഡ്ഡിമാരും മൂന്ന് പ്രമുഖ പ്രമുഖ അഭിഭാഷകരും ഉള്‍പ്പടെ അഞ്ച് അഡീഷണല്‍ ജഡ്ജിമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവായി.
എറണാകുളം ജില്ലാ ജഡ്ജി എന്‍ കൃഷ്ണന്‍ നായര്‍, ആലപ്പുഴ ജില്ലാ ജഡ്ജി എ ലക്ഷ്മിക്കുട്ടിയമ്മ, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ എം രാമചന്ദ്രന്‍, ആര്‍ ഭാസ്കരന്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പുതിയ ജഡ്ജിമാര്‍. ഇവരുടെ നിയമനം സംബന്ധിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ജൂലൈ ആറ് വ്യാഴാഴ്ച വൈകുന്നേരം ഹൈക്കോടതിയില്‍ ലഭിച്ചു.
പുതിയ അഞ്ച് ജഡ്ജിമാരെ കൂടി നിയമിച്ചതോടെ ഹൈക്കോടതിലെ ആകെ ജഡ്ജിമാരുടെ എണ്ണം 23 ആയി. 29 ജഡ്ജിമാരാണ് ഹൈക്കോടതിയില്‍ വേണ്ടത്. ആറ് പേരെക്കൂടി നിയമിക്കേണ്ടതുണ്ട്. ജഡ്ജിമാരായി നിയമിക്കാനുണ്ടായിരുന്ന പാനലിലുണ്ടായിരുന്ന പരമേശ്വരന്റെ ദുരൂഹ മരണത്തെത്തുടര്‍ന്നാണ് പുതിയ ജഡ്ജിമാരുടെ എണ്ണം അഞ്ചായി കുറഞ്ഞത്.












Click it and Unblock the Notifications