കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു സ്കൂളുകളുടെ പട്ടിക ഹൈക്കോടതി റദ്ദാക്കി

  • By Super
Google Oneindia Malayalam News

കൊച്ചി: ഈ വര്‍ഷം പുതുതായി പ്ലസ് ടു അനുവദിച്ച സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ പട്ടിക ഹൈക്കോടതി റദ്ദാക്കി. ഈ മാസം 22 നകം പുന:പരിശോധന നടത്തി 26 ന് പുതിയ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

ചീഫ് ജസ്റീസ് എ വി സാവന്ത്, ജസ്റീസ് കെ എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ജൂലൈ ഏഴ് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് സുപ്രധാനമായ ഈ വിധി പ്രഖ്യാപനം നടത്തിയത്. വെളളിയാഴ്ച ഉച്ചയോടെ സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചതിലെ അപാകതകള്‍ സംബന്ധിച്ച ഹര്‍ജിയിലുള്ള വാദം തീര്‍ന്നിരുന്നു.

നിലവില്‍ പ്ലസ് ടു അനുവദിച്ച നടപടി വിവേചനപരമാണെന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന വാദത്തില്‍ സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം 280 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 97 എണ്ണം സര്‍ക്കാര്‍ സ്കൂളുകളുടേതും 183 എണ്ണം എയ്ഡഡ് സ്കൂളുകളുടേതുമായിരുന്നു. 1997 മുതല്‍ ഈ അധ്യയന വര്‍ഷാരംഭം വരെ ലഭിച്ച അപേക്ഷകളിലാണ് തീരുമാനമെടുത്തിട്ടുള്ളത്.

1997 ല്‍ കിട്ടിയ അപേക്ഷകള്‍ കളക്ടര്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് പരിശോധിച്ചത്. 1998, 1999 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് പരിശോധിച്ചത്. 1999-2000 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചത് 17 അംഗ കരിക്കുലം കമ്മറ്റിയാണെന്നും എ ജി അറിയിച്ചു. മൊത്തം 500 സ്കൂളുകള്‍ പ്ലസ് ടുവിന് അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി.

എന്നാല്‍ 18 സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചത് മാനദണ്ഡം പാലിച്ചല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതില്‍ 16 എണ്ണം കോര്‍പറ്റേറ്റ് മാനേജ്മെന്റിനു കീഴിലും രണ്ടെണ്ണം വ്യക്തിഗത മാനേജ്മെന്റിനു കീഴിലുമാണ്. ഈ സ്കൂളുകള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് ടു അനുവദിച്ചതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X