പ്ലസ് ടു സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ താക്കീത്
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിപക്ഷം നടത്തുന്ന ജനാധിപത്യപരമായ സമരം ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ കെ ശങ്കരനാരായണന്‍ നായനാര്‍ സര്‍ക്കാരിന് താക്കീത് നല്‍കി.
പ്രീ ഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ഈ ആരോപണങ്ങളിന്‍ മേല്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുന്നത് വരെ യു ഡി എഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകും എന്ന് ശങ്കരനാരായണന്‍ അറിയിച്ചു.
പ്രക്ഷോഭം ശക്തിയുപയോഗിച്ച് തടയാം എന്ന് മാര്‍ക്സിസ്റ്റ് സര്‍ക്കാരോ ഡി വൈ എഫ് ഐയോ വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് വിലപ്പോകില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. പ്രക്ഷോഭത്തെ തെരുവില്‍ നേരിടും എന്ന ഡി വൈ എഫ് ഐ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് യാതൊരു ധാര്‍മ്മിക അവകാശവുമില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. നിയമസഭയിലെ 140 അംഗങ്ങളില്‍ 50 പേര്‍ (പ്ലസ് ടു പ്രശ്നത്തില്‍) അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.
ജൂലൈ 17ന് യു ഡി എഫ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ചുകളും അന്നു തന്നെ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ അറിയിച്ചു. പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഇല്ല എന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ അന്വേഷണത്തെ എന്തിന് ഭയപ്പെടണം എന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications