ഫിജി: അന്ത്യശാസനം 24 മണിക്കൂര്‍ കൂടി നീട്ടി
സുവ: ഫിജി അട്ടിമറിക്കാര്‍ക്ക് മുന്‍പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കിവെച്ചിരിക്കുന്ന പാര്‍ലമെന്റ് മന്ദിരം വിട്ടുപോകാന്‍ സൈന്യം നല്‍കിയ 48 മണിക്കൂര്‍ സമയം 24 മണിക്കൂര്‍ കൂടി നീട്ടി.
സൈന്യവും അട്ടിമറിക്കാരും തമ്മില്‍ ചര്‍ച്ച നടത്താനുള്ളതിന്റെ ശുഭസൂചനയായാണ് 24 മണിക്കൂര്‍കൂടി അന്ത്യശാസനം നീട്ടിയതെന്ന് മേജര്‍ ഹൊവാര്‍ഡ് പൊളിറ്റിനി പറഞ്ഞു.
അതേസമയം ഇന്നു (ജൂലൈ ഏഴ്) അര്‍ദ്ധ രാത്രി 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കുമെന്നതിനാല്‍ പാര്‍ലമെന്റിനു ചുറ്റുമുള്ള കുറ്റിക്കാടുകള്‍ക്കിടയില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
മെയ് 19-ന് പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറി പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റും ബന്ദികളാക്കിയ ജോര്‍ജ് സ്പെയ്റ്റും സംഘവും പ്രധാനമന്ത്രിയെയും മറ്റ് 26 ബന്ദികളെയും ഇപ്പോഴും പാര്‍ലമെന്റില്‍ തടവിലാക്കിയിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കാന്‍ ഇതിനമുമ്പ് സൈന്യം രണ്ടു തവണ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും സ്പെയ്റ്റ് നിരാകരിക്കുകയായിരുന്നു.












Click it and Unblock the Notifications