Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോ-ഫ്രാന്‍സ് ആയുധ ചര്‍ച്ച പുരോഗമിക്കുന്നു

പാരിസ്: ഫ്രാന്‍സില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ജുലൈ ഏഴ് വെള്ളിയാഴ്ചയും തുടര്‍ന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി പത്ത് മിറാഷ്-2000 ജെറ്റുകള്‍ വാങ്ങുന്നതും ഇരു രാജ്യങ്ങളിലേയും സായുധ സേനകള്‍ തമ്മില്‍ സഹകരിക്കാനുള്ള മേഖലകള്‍ കണ്ടെത്തുന്നതും ചര്‍ച്ചാവിഷയങ്ങളാണ്.

പാരീസിലെ പ്രസിദ്ധമായ ഇകോള്‍ മിലിറ്റൈറില്‍ വെച്ച് ഇന്തോ-ഫ്രഞ്ച് ഉന്നതതല പ്രതിരോധ സഹകരണ കമ്മറ്റി ജൂലൈ അഞ്ച് ബുധനാഴ്ച ത്രിദിന യോഗം തുടങ്ങി എന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

പതിമൂന്നംഗ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് പ്രതിരോധ സെക്രട്ടറി ടി ആര്‍ പ്രസാദാണ്. ഫ്രഞ്ച് പ്രതിരോധ മന്ത്രി അലൈന്‍ റിച്ചര്‍ഡിന്റെ പ്രത്യേക പ്രതിനിധി ജീന്‍ ബര്‍ണാര്‍ഡ് ഓവ്റിയുവാണ് ഫ്രഞ്ച് സംഘത്തിന് നേതൃത്വം കൊടുക്കുന്നത്.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ പത്ത് മിറാഷ്-2000 ജെറ്റുകള്‍ വാങ്ങുന്ന കാര്യം ചര്‍ച്ചകളിലുണ്ട് എന്ന് കരുതപ്പെടുന്നു. 80കളില്‍ ഇന്ത്യ 42 മിറാഷ് 2000 ഇനത്തിലുള്ള വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ നാലെണ്ണം പരിശീലനത്തിനിടയില്‍ നഷ്ടപ്പെട്ടിരുന്നു.

ഏതായാലും ജെറ്റുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഉടനെ തീരുമാനമാകില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെ ഉയര്‍ന്ന വിലയാണ് ഫ്രാന്‍സ് ചോദിക്കുന്നത് എന്നതു കൊണ്ട് ചര്‍ച്ചകള്‍ എങ്ങുമെത്താതെ വര്‍ഷങ്ങളായി തുടരുകയാണ്.

പുതിയ മിറാഷ്-2000 ജെറ്റുകള്‍ക്ക് കൂടുതല്‍ ശക്തമായ റഡാറുണ്ട്. എട്ട് ശത്രു വിമാനങ്ങളെ ഒരു സമയം കണ്ടുപിടിക്കാനും നാല് ലക്ഷ്യങ്ങളില്‍ ഒരു സമയം പ്രഹരിക്കാനും കഴിയും. ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള മിറാഷുകള്‍ക്ക് നാല് ശത്രുവിമാനങ്ങളെ ഒരു സമയം കണ്ടുപിടിക്കാനും രണ്ട് ലക്ഷ്യങ്ങളില്‍ ഒരു സമയം പ്രഹരിക്കാനും മാത്രമേ കഴിയു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+