കശ്മീര്‍ സ്വയംഭരണ പ്രമേയത്തെ എതിര്‍ത്തില്ലെന്ന് കേന്ദ്രമന്ത്രി
ചണ്ഡിഗഡ്: ജമ്മു കശ്മീര്‍ സ്വയംഭരണ പ്രമേയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ താന്‍ പ്രമേയത്തെ എതിര്‍ത്തിരുന്നില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യമന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സ.
പഞ്ചാബിലെ ശിരോമണി അകാലിദളിന്റെ അനന്ത്പൂര്‍ സാഹിബ് പ്രമേയത്തില്‍ വ്യക്തമാക്കിയ ഫെഡറലിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു താന്‍ ചെയ്തതെന്ന് ധിന്‍സ വ്യക്തമാക്കി. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, പണമിടപാട് തുടങ്ങിയ നാലു കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാ അധികാരങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് അന്ത്പൂര്‍സാഹിബ് പ്രമേയം ആവശ്യപ്പെടുന്നത്.
എന്നാല്‍ ജമ്മു കശ്മീര്‍ നിയമസഭ പാസ്സാക്കിയ സ്വയംഭരണപ്രമേയത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് അനന്ത്പൂര്‍ സാഹിബ് പ്രമേയമെന്ന് ധിന്‍സ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനക്കകത്തുനിന്നു തന്നെ ഫെഡറലിസം ആവശ്യപ്പെടുകയാണ് അനന്ത്പൂര്‍ പ്രമേയം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications