കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍ പ്രിന്റൗട്ടുകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ: ഒരു സുപ്രധാനമായ തീരുമാനത്തില്‍ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടുകള്‍ തെളിവായി സ്വീകരിക്കാമെന്ന് ഒരു മുംബൈ കോടതി വിധിച്ചു. സിനിമാ നടന്‍ സഞ്ജയ് ദത്തിനെതിരെയുള്ള കേസില്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥനെ സി ബി ഐ വിത്സരിക്കുന്ന വേളയിലാണ് ടാഡാ ജഡ്ജി പി കോഡെ ഇങ്ങനെ വിധിച്ചത്.

സഞ്ജയ് ദത്തിന്റെ ബാന്ദ്രയിലുള്ള വീട്ടില്‍ നിന്ന് ദുബായിലുള്ള അനീസ് ഇബ്രാഹിമിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ ചെയ്തിട്ടുണ്ട് എന്ന ആരോപണത്തെപറ്റിയാണ് അന്വേഷണം. അനീസ് ഇബ്രാഹിം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ്.

രേഖകള്‍ കമ്പ്യൂട്ടറൈസ് ചെയ്ത സൂക്ഷിക്കുന്ന രീതി ഇന്ത്യയില്‍ ഈയിടെയാണ് നടപ്പിലാക്കിയത്. അതു കൊണ്ട് കണ്ടുപിടുത്തങ്ങളെ സാധൂകരിക്കാന്‍ ബ്രിട്ടിഷ് നിയമങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഒരു ഇന്ത്യന്‍ കോടതി വിധി പ്രഖ്യാപനത്തില്‍ വിദേശ നിയമങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും അപൂര്‍വമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X