കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ: മഹാരാഷ്ട്രയില്‍ നാലു മരണം, മുംബൈയില്‍ ഗതാഗതം തടസ്സപ്പെട്ടു

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളില്‍ മഴ കനത്തതുമൂലം വീടുകള്‍ തകര്‍ന്ന് നാലു വയസ്സായ ഒരു കുട്ടിയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ നഗരത്തിലെയും താന ജില്ലയിലെയും റോഡ് ഗതാഗതവും തീവണ്ടിഗതാഗതവും താറുമാറായിരിക്കുകയാണ്.

പൈധോനി, സെന്‍ട്രല്‍ മുംബൈ, ഗാന്ധിനഗര്‍, അപ്പപാഡാ, എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നുവീണത്. സെന്‍ട്രല്‍ മുംബൈയിലാണ് നാലുവയസ്സുള്ള ഒരാണ്‍കുട്ടി തകര്‍ന്നുവീണ ചുമരുകള്‍ക്കുള്ളില്‍ക്കിടന്ന് ശ്വാസം മുട്ടി മരിച്ചുത്. അപ്പപാഡായില്‍ രണ്ടു പേരും പൈധോനിയില്‍ ഒരാളും ചുമരുകള്‍ തകര്‍ന്ന് മരിച്ചു.

ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഹാര്‍ബര്‍ ലൈനിലെ 115-ഉം സെന്‍ട്രല്‍ ലൈനിലെ 100-ഉം വെസ്റേണ്‍ ലൈനിലെ 50 തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മിക്കവാറും തീവണ്ടികളും വൈകിയാണ് ഓടുന്നത്. മുംബൈ വഴി കടന്നുപോകുന്ന ദീര്‍ഘദൂര സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്.

ഗ്രാന്റ് റോഡ്-മാഹിം റൂട്ടിലുള്ള പ്രാദേശിക തീവണ്ടി സര്‍വീസ് രാവിലെ അഞ്ചുമണി മുതല്‍ അരമണിക്കൂര്‍ നേരം വെസ്റേണ്‍ റെയില്‍വേ നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ ട്രാക്കുകള്‍ ഒലിച്ചുപോയതിനാല്‍ ബേലാപൂര്‍-പന്‍വേല്‍ റൂട്ടിനെയും കനത്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്. തിലക്നഗര്‍-ഛത്രപതി ശിവാജി ടെര്‍മിനസ് റൂട്ടിലുള്ള തീവണ്ടികള്‍ ഒരു ട്രാക്കില്‍ കൂടി മാത്രമാണ് ഓടിയത്.

പ്രധാനമായും സിയോണ്‍, കുര്‍ള, വിദ്യാവിഹാര്‍, ഡോക്ക്യാര്‍ഡ്, മാഹിം, ഗ്രാന്‍റ് റോഡ് എന്നിവിടങ്ങളിലാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. ഓഫീസ് ജോലിക്കാരില്‍ മിക്കവരും പാതിവഴിയില്‍ കുടുങ്ങി.

അടുത്ത 24 മണിക്കൂറില്‍ ശക്തിയായ കാറ്റോടുകൂടി കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X