ഇന്ത്യാവിഷന്‍ ചാനല്‍ പാര്‍ട്ടികള്‍ക്കതീതമായിരിക്കുമെന്ന് മുനീര്‍
കോഴിക്കോട്: കൊച്ചിയില്‍ നിന്നാരംഭിക്കാന്‍ പോകുന്ന ഇന്ത്യാവിഷന്‍ ഉപഗ്രഹ ചാനല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കതിതവും സാംസ്കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരിക്കുമെന്ന് ചെയര്‍മാന്‍ എം.കെ. മുനീര്‍ എം.എല്‍.എ.
വിനോദം, വാര്‍ത്തകള്‍ എന്നിവക്ക് ചാനല്‍ തുല്യപ്രാധാന്യം നല്‍കുമ്പോള്‍ ബാക്കിസമയം ഇന്‍ഫോടെയ്ന്‍മെന്റിനായി നീക്കിവെക്കുമെന്ന് മുനീര്‍ വ്യക്തമാക്കി.
അടുത്ത മാര്‍ച്ചില്‍ പൂര്‍ണതോതില്‍ സംപ്രേഷണം ആരംഭിക്കാനുദ്ദേശിക്കുന്ന ചാനലിന്റെ പ്രാരംഭ സംപ്രേഷണം ജനുവരിയിലാരംഭിക്കും. വാര്‍ത്താശേഖരണത്തിനും മാര്‍ക്കറ്റിംഗിനും സോണി ടി.വിയുമായി ചാനല്‍ ധാരണയിലെത്തിയിട്ടുണ്ട്. ഗള്‍ഫ്, യു.എസ്, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചാനലിലെ പരിപാടികള്‍ ലഭ്യമാകും. പരിപാടികളുടെ മേന്മ ഉറപ്പുവരുത്താനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ചാനല്‍ ഉപയോഗിക്കുന്നതെന്നും മുനീര്‍ വ്യക്തമാക്കി.
വാര്‍ത്തകളും മറ്റു പരിപാടികളും ഏതെങ്കിലും ആദര്‍ശത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ പോഷിപ്പിക്കാനുള്ളതായിരിക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി. മറ്റു ചാനലുകള്‍ ജനങ്ങള്‍ക്കു നല്‍കാത്ത വിവരങ്ങള്‍ നല്‍കുന്നതിലായിരിക്കും ഇന്ത്യാവിഷന്‍ ശ്രദ്ധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികമൂല്യങ്ങള്‍ക്ക് നിരക്കാത്ത പരസ്യങ്ങള്‍ ചാനല്‍ സ്വീകരിക്കില്ല. വിനോദപരിപാടികളെല്ലാം കുടുംബങ്ങളെ ഉദ്ദേശിച്ചുകൊണ്ടായിരിക്കും.
മലയാളം ചാനലിനുശേഷം കന്നഡയിലും ഉറുദുവിലും ഓരോ ചാനലുകള്‍ ആരംഭിക്കാനും ശ്രമമുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്കുവേണ്ടി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഇംഗ്ലീഷ് വാര്‍ത്താ ബുള്ളറ്റിനും പരിഗണനയിലുണ്ട്.
കോഴിക്കോടായിരിക്കും ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. തിരുവനന്തപുരത്തും ദില്ലിയിലും ചാനലിന് ഓഫീസുകളുണ്ടായിരിക്കും. എഴുത്തുകാരനായ എം.ടി. വാസുദേവന്‍ നായര്‍ ചാനലിന്റെ ഫുള്‍ടൈം പ്രോഗ്രാം ഡയറക്ടറായിരിക്കും.












Click it and Unblock the Notifications