Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിന് 1953-ന് മുമ്പുള്ള പദവി നല്‍കില്ലെന്ന് കുശഭാവു താക്കറെ

കൊച്ചി: ജമ്മു കശ്മീരിന് 1953-ന് മുമ്പുള്ള പദവി ഒരിക്കലും നല്‍കില്ലെന്ന് ബി.ജെ.പി. ദീേയ പ്രസിഡണ്ട് കുശഭാവു താക്കറെ. ബി.ജെ.പി. കേരള സംസ്ഥാന എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രിം കോടതിക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവുകള്‍ അവലോകനം ചെയ്യാനും തിരഞ്ഞെടുപ്പുകമ്മീഷന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടത്താനും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് സംസ്ഥാനത്തെ അക്കൗണ്ടുകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഇല്ലാതാക്കുന്ന 1953-ലെ പദവി ഒരര്‍ത്ഥത്തില്‍ ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കുകയാണെന്ന് താക്കറെ പറഞ്ഞു.

ജമ്മു കശ്മീര്‍ നിയമസഭ പാസ്സാക്കിയ സ്വയംഭരണപ്രമേയത്തെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും എതിര്‍ത്തതില്‍ ബി.ജെ.പി. സന്തുഷ്ടരാണ്. നാനാമതങ്ങളുടെയും നാനാഭാഷകളുടെയും നാടാണ് ഇന്ത്യയെങ്കിലും അതിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തിയോടെ ചെറുക്കണം, താക്കറെ പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഷമങ്ങള്‍ മനസ്സിലാക്കിയാണ് കേന്ദ്രനികുതിയുടെ 25 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ സ്വയംഭരണപ്രമേയങ്ങളും വിഘടനവാദങ്ങളും ഉന്നയിച്ചാല്‍ അതിനെ കര്‍ശനമായി എതിര്‍ക്കണം.

ജാതിയുടെയും വോട്ട് ബാങ്കുകളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെ ചെറുത്തുതോല്പിക്കാന്‍ അദ്ദേഹം സംസ്ഥാന ബി.ജെ.പി. പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+