Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വീണ്ടും ജപ്പാന്‍ജ്വരം?

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ജപ്പാന്‍ ജ്വരം? പത്തനംതിട്ട ജില്ലയില്‍ ജപ്പാന്‍ ജ്വരം പിടിപെട്ട് മരിച്ചുവെന്ന് കരുതുന്ന രണ്ടു പേരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് പുനെയിലേക്ക് അയച്ചതോടെയാണ് മാരകരോഗത്തെക്കുറിച്ചുള്ള ഭീതി പരക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥ മരണകാരണം എന്താണെന്ന് കണ്ടെത്താനാണ് പുനെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിലേക്ക് രക്തം അയച്ചതെന്ന് ആരോഗ്യവകുപ്പ് വക്താക്കള്‍ അറിയിച്ചു.

പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സംഭവസ്ഥലത്തേക്ക് പോയിരിക്കുകയാണ്. രോഗം നിയന്ത്രണാധീനമാക്കാന്‍ വേണ്ട മുന്‍കരുതലെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്ന ആരോഗ്യവകുപ്പ് പറഞ്ഞു.

ജപ്പാന്‍ജ്വരം ബാധിച്ചുവെന്ന് കരുതുന്ന കൂടാലിലും പരിസരപ്രദേശങ്ങളിലും ഹോമിയോപ്പതി ഔഷധങ്ങള്‍ വിതരണം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. സുകുമാരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+