ലങ്കന്‍ സമാധാന പദ്ധതിയില്‍ അഭിപ്രായ ഐക്യം
കൊളംബോ: വടക്ക് കിഴക്കന്‍ പ്രവശ്യാ കൗണ്‍സിലിന് വേണ്ടി സുപ്രധാനമായ ഒരു സമാധാന പദ്ധതിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയും പ്രതിപക്ഷ നേതാവ് രനില്‍ വിക്രമസിംഗെയും ജൂലൈ ഏഴ് വെള്ളിയാഴ്ച യോജിപ്പിലെത്തി.
പക്ഷെ ഇതിന്റെ കരട് രൂപം എങ്ങനെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടത് എന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. പാര്‍ലമെന്റിന്റെ കാലാവധി ഓഗസ്റ് 24 ന് അവസാനിക്കും.
തമിഴ് ഭൂരിപക്ഷമുള്ള വടക്കും കിഴക്കുമുള്ള പ്രവശ്യകളില്‍ കൂടുതല്‍ സ്വയംഭരണം സാദ്ധ്യമാക്കുന്ന പുതിയ കരട് ഭരണഘടനയ്ക്ക് ആവശ്യമായ അഭിപ്രായ ഐക്യം ലഭിച്ചുവെന്ന് ചന്ദ്രികാ കുമാരതുംഗ പറഞ്ഞു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായി നാലു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയതിന് ശേഷം ടെലിവിഷനില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രിക.












Click it and Unblock the Notifications