ഇന്ത്യയുമായി വാണിജ്യക്കരാറില്‍ ഒപ്പിടുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരു ഉഭയകക്ഷി വാണിജ്യക്കരാറില്‍ ഒപ്പിടാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍.
പാക്കിസ്ഥാന് ഇന്ത്യയുമായി ഒരു ശത്രുതയുമില്ല. സമത്വത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പോഷിപ്പിക്കാനാണ് ഇസ്ലാമാബാദ് ആഗ്രഹിക്കുന്നത്, സത്താര്‍ പറഞ്ഞു.
പുതിയ വാണിജ്യക്കരാര്‍ തീര്‍ത്തും സമത്വത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ പാക്കിസ്ഥാന്‍ നിരുപാധികമായാണ് കരാറില്‍ ഒപ്പുവെക്കുന്നതെന്ന് സത്താര്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ എന്തെങ്കിലും ഉപാധികള്‍ മുന്നോട്ടുവെക്കുകയോ സ്വീകരിക്കുകയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ പ്രശ്നം പരിഹരിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും പ്രതിരോധച്ചെലവ് കുറയ്ക്കാനും മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും. അങ്ങനെ ലഭിക്കുന്ന പണം സാധാരണക്കാരുടെ ക്ഷേമത്തിനായി ചെലവിടാം, അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications