ക്രിസ്ത്യന്‍ പള്ളിയിലെ സ്ഫോടനം: പ്രതിഷേധമുയരുന്നു
ഹൂബ്ലി: ഹൂബ്ലിക്കടുത്ത് ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ക്രിസ്ത്യാനികളില്‍ നിന്ന് വമ്പിച്ച പ്രതിഷേധമുയരുന്നു. കര്‍ണാടകത്തില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമമാണിത്.
ഹൂബ്ലി റെയില്‍വെ സ്റേഷനടുത്തുള്ള സെന്റ് ജോണ്‍ ലുഥേറിയന്‍ പള്ളിയിലാണ് ജൂലൈ എട്ട് ശനിയാഴ്ച കാലത്ത് സ്ഫാടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രതിഷേധ സൂചകമായി ജൂലൈ 10, 11 തീയതികളില്‍ ഹൂബ്ലി, ധര്‍വാര്‍ മേഖലയില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിനോട് പോലീസ് പ്രതികരിച്ചത് തണുപ്പന്‍ മട്ടിലായിരുന്നു എന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ പരാതിപ്പെട്ടു. പ്രതിഷേധക്കാര്‍ ബസ്സിന് തീ വെയ്ക്കുകയും കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്ഫോടനമുണ്ടായത് വെളുപ്പിന് നാല് മണിക്കാണെന്നും എന്നാല്‍ ഹൂബ്ലിയിലുള്ള തങ്ങളുടെ കണ്‍ട്രാള്‍ റൂമില്‍ വിവരം അറിയിച്ചത് അഞ്ച് മണിക്കൂറിന് ശേഷമാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications