ഇന്ത്യാ-പാക്കിസ്ഥാന്‍ ചര്‍ച്ച ഉടനുണ്ടാകിടയില്ലെന്ന് ജസ്വന്ത് സിംഗ്
ദില്ലി: അതിര്‍ത്തി ഭീകരവാദവും ഇടക്കിടെയുള്ള വിശുദ്ധ യുദ്ധ പ്രഖ്യാപനവും നടക്കുന്നതിനാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടന്‍തന്നെ സംഭാഷണത്തിലേര്‍പ്പടാന്‍ സാധ്യതയില്ലെന്ന് ഇന്ത്യാ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്നപരിഹാരത്തിനായി അവസരമുണ്ടാകുമെന്ന് പറയാന്‍ സാധ്യമല്ല, ദൂര്‍ദര്‍ശനുമായുള്ള അഭിമുഖത്തില്‍ ജസ്വന്ത് സിംഗ് പറഞ്ഞു.
എന്നാല്‍ ഏതുസമയത്തും എവിടെവെച്ചുവേണമെങ്കിലും ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന പാക്കിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫിന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു.
അമേരിക്കയുടെ മിസൈല്‍ പ്രതിരോധപരിപാടിയെയും അദ്ദേഹം വിമര്‍ശിച്ചു. ബഹിരാകാശം സൈന്യാധീനമാക്കുന്നതിന് ഇന്ത്യ എതിരാണ്. ആഗോള നിരായുധീകരണ ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു തിരിച്ചടിയാണ് അമേരിക്കന്‍ ശ്രമങ്ങള്‍. മാരകായുധങ്ങള്‍ നശിപ്പിക്കുക എന്ന അമേരിക്കയുടെ ലക്ഷ്യത്തിനുതന്നെ എതിരാണ് മിസൈല്‍ വിന്യാസ ശ്രമങ്ങളെന്ന് സിംഗ് പറഞ്ഞു.
ഫിജിയിലെ മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ മോചിപ്പിക്കുക എന്നതിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിജിയിലെ സംഭവവികാസങ്ങളെക്കുറിച്ച് ആദ്യമായാണ് ജസ്വന്ത് സിംഗ് പരസ്യമായി ഒരു പ്രസ്താവന നടത്തുന്നത്.
ഫിജിപ്രശ്നം വളരെ വികാരപരമായതുകൊണ്ടാണ് ഞാന്‍ ഇതുവരെ പരസ്യപ്രസ്താവന നടത്താതിരുന്നത്. എന്നാല്‍ അവിടുത്തെ ഇന്ത്യന്‍ വംശജര്‍ക്കുനേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ആശങ്കാകുലരാണ്. അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയുമായി പ്രശ്നം ചര്‍ച്ച ചെയ്യും, ജസ്വന്ത് സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications