ജൂലൈ 26: കാര്‍ഗില്‍ വിജയദിനം
വാരണാസി: കഴിഞ്ഞ വര്‍ഷം കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ വിജയം നേടിയ ജൂലൈ 26 കാര്‍ഗില്‍ വിജയ ദിനമായി ആഘോഷിക്കും. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചതാണ് ഇക്കാര്യം.
ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 26-ന് എല്ലാ വീടുകളിലും യുദ്ധത്തില്‍ രക്തസാക്ഷികളായ ധീരയോദ്ധാക്കളുടെ സ്മരണക്കായി വിളക്കുകത്തിക്കാന്‍ സൈന്യം അഭ്യര്‍ത്ഥിച്ചു. ആഘോഷപരിപാടികളുടെ വിശദവിവരങ്ങള്‍ ഉടന്‍തന്നെ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതിര്‍ത്തിയില്‍ സുരക്ഷാസന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ഇനി ഒരിക്കലും കാര്‍ഗില്‍ ആവര്‍ത്തിക്കില്ല. ശത്രുക്കളുടെ നീക്കങ്ങള്‍ ചെറുത്തുതോല്പിക്കാന്‍ സൈന്യത്തെ സുശക്തമാക്കിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications