Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികചൂഷണം: ആദിവാസി ഹോസ്റലിലെ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഗേല്‍സ് ഹോസ്റല്‍ കേന്ദ്രീകരിച്ച് ലൈംഗികചൂഷണം നടക്കുന്നുവെന്ന് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൂന്നു ഹോസ്റല്‍ ജീവനക്കാരെ കേരള സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസറും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടും. ജീവനക്കാരെ സസ്പെന്‍ഷനില്‍ നിര്‍ത്തിക്കൊണ്ട് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസനമന്ത്രി കെ. രാധാകൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്.

ജില്ലാകളക്ടര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ വെളിച്ചത്തിലാണ് സസ്പെന്‍ഷന്‍. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, അസിസ്റന്റ് പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ ഭാഗത്തുനിന്നും ഉത്തരവാദരഹിത പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കളക്ടര്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒരു പാചക്കാരന്‍, വാച്ച്മാന്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ എന്നിവരെയും കുറ്റക്കാരായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഹോസ്റലിലെ ഒരു 16 വയസ്സുള്ള പെണ്‍കുട്ടി ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെയാണ് ഹോസ്റലിനെ കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗികചൂഷണത്തിന്റെ വിവരം പുറത്തുവന്നത്. സംസ്ഥാനത്ത് 300-ലധികം അവിവാഹിതരായ അമ്മമാരുണ്ടെന്ന് ചില അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+