Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് താക്കറെ

കൊച്ചി: ഇന്ത്യ വര്‍ഷങ്ങളായി തുടരുന്ന വിദേശസഹായ ആശ്രിതത്വം അവസാനിക്കണമെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി. പ്രസിഡണ്ട് കുശഭാവു താക്കറെ.

സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ച് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സാമ്പത്തികാധികാരം വേണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര ധനസഹായങ്ങള്‍ ഉപയോഗം പരിശോധിക്കുന്നതിന് തടസ്സം നില്‍ക്കാന്‍ പാടില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രധനസഹായങ്ങള്‍ മറ്റു ചില ഉദ്ദേശ്യങ്ങള്‍ക്കായി മറിക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണവും കൂടുതല്‍ സാമ്പത്തികാധികാരവും നല്‍കുന്നതിനെക്കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ചവേണമെങ്കിലും ഇത്തരം ആവശ്യങ്ങള്‍ രാജ്യകത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാകരുത്.

ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ വ്യാപകമാകുന്ന ആക്രമണങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് താക്കറെ പറഞ്ഞു. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. അതിനാല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

ഇതുപോലെയുള്ളൊരു പ്രശ്നം ഉണ്ടാക്കി എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാന്‍ ആര്‍.എസ്.എസും ബജ്റംഗ്ദളും ശ്രമിക്കുകയില്ലെന്ന് താക്കറെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+