ഫിജി: ബന്ദിനാടകം അവസാനിപ്പിക്കാന്‍ ധാരണയായി
സുവ: ഏഴ് ആഴ്ചകളായി തുടരുന്ന ബന്ദിനാടകം അവസാനിക്കാന്‍ ഫിജി സൈന്യവും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും ധാരണയിലെത്തി. ധാരണ പ്രകാരം പട്ടാളമേധാവി ആര്‍മി കമാന്‍ഡര്‍ കൊമോഡോര്‍ ഫ്രാങ്ക് ബൈനിമാരാമ രാജിവെക്കുകയും അധികാരം ഗോത്രത്തലവന്മാരുടെ സഭക്ക് കൈമാറുകയും ചെയ്യും.
മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റു 26 ബന്ദികളെയും മോചിപ്പിക്കുന്നതിനു പുറമെ ഫിജിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്.
ഫിജി പട്ടാളമേധാവി ആര്‍മി കമാന്‍ഡര്‍ കൊമോഡോര്‍ ഫ്രാങ്ക് ബൈനിമാരാമയും ജോര്‍ജ് സ്പെയിറ്റും ആണ് ധാരണയില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുന്‍ വൈസ് പ്രസിഡണ്ട് റതു ജോസെഫാ ഇലോലയുടെ വീട്ടില്‍വെച്ചാണ് ധാരണയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ധാരണ പ്രകാരം അടുത്ത വെള്ളിയാഴ്ച ഗോത്രത്തലവന്മാരുടെ സഭ കൂടും. പട്ടാളമേധാവി ബൈനിമാരാമ രാജിവെച്ച് രാജ്യത്തിന്റെ ഭരണം സഭാമേധാവികള്‍ക്ക് കൈമാറും. അതിനുശേഷം സഭ പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും നിയമിക്കും. ഇതിനോടനുബന്ധിച്ച് അട്ടിമറിക്കാര്‍ കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ലൈസെനിയ ഖറാസെയുടെ നേതൃത്വത്തില്‍ സൈന്യം അവരോധിച്ച ഇടക്കാലസര്‍ക്കാരിനെ പിരിച്ചുവിടാനും ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications