ഫിജി: വ്യാഴാഴ്ചയോടെ ബന്ദികളെ വിട്ടയക്കുമെന്ന് സ്പെയിറ്റ്
സുവ: ഫിജി പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളാക്കി വെച്ചിരിക്കുന്ന മുന്‍ പ്രധാമന്ത്രിയെയും മറ്റുള്ളവരെയും വ്യാഴാഴ്ചയോടെ മോചിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ്. ഇതു സംബന്ധിച്ച ഒരു ഒത്തുതീര്‍പ്പില്‍ ഞായറാഴ്ച വൈകുന്നേരം സൈന്യവുമായി ധാരണയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ധാരണ പ്രകാരം ഇടക്കാലഭരണസംവിധാനമുണ്ടാക്കാന്‍ ഗോത്രത്തലവന്മാരുടെ സഭയക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും. കൂടാതെ തന്നെയും സംഘത്തെയും കുറ്റവിമുക്തരാക്കാനുള്ള അധികാരവും സഭയ്ക്കായിരിക്കും. അടുത്ത വ്യാഴാഴ്ച സഭാമേധാവികളുടെ യോഗം തുടങ്ങുന്നതിനുമുമ്പ് ബന്ദികളെല്ലാം മോചിതരായിരിക്കും, സ്പെയിറ്റ് പറഞ്ഞു.
സഭാമേധാവികളുടെ തീരുമാനമെന്തായാലും താനംഗീകരിക്കുമെന്ന് സ്പെയിറ്റ് പറഞ്ഞു. പ്രസിഡണ്ടായി റതു ജോസെഫാ ഇലോലോയെ സഭാമേധാവികള്‍ അംഗീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ജൂലൈ നാലിന് സൈന്യം അവരോധിച്ച ഇടക്കാലസര്‍ക്കാര്‍ ഇല്ലാതാകുമെന്നും സ്പെയിറ്റ് വ്യക്തമാക്കി.












Click it and Unblock the Notifications