ബാംഗ്ലൂര്‍ കാര്‍ സ്ഫോടനത്തില്‍ രണ്ട് മരണം
ബാംഗ്ലൂര്‍: ഓടിക്കൊണ്ടിരുന്നു മാരുതി വാനിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് ഗുരുതരമാണ്. ജൂലൈ ഒമ്പത് ഞായറാഴ്ച രാത്രിയാണ് സംഭവം.
കാറില്‍ കണ്ട സ്ഫോടന വസ്തുക്കള്‍ക്ക് ഞായറാഴ്ച ബാംഗ്ലൂരിലൊരു പള്ളിയിലെ സ്ഫോടനത്തിനുപയോഗിച്ച സാമഗ്രികളുമായി സാദൃശമുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ടി മഡിയല്‍ പറഞ്ഞു. എന്നാല്‍ രണ്ട് സംഭവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. മുപ്പത് മിനറ്റിന്റെ വ്യത്യാസത്തിലാണ് നഗരത്തിലെ രണ്ട് സ്ഫോടനങ്ങളും.
ഗോവ രജിഷ്ട്രേഷന്‍ ഉള്ള വാനാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാറിന്റെ ബോണറ്റ് 200 മീറ്റര്‍ അകലെ തെറിച്ചു പോയി. കൊല്ലപ്പെട്ട ഒരാളിന്റെ ശരീരഭാഗങ്ങള്‍ അടുത്തുള്ള മരത്തില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. റോഡിലെ ഒരു വരമ്പ് കയറിയിറങ്ങുവമ്പോഴായിരിക്കാം സ്ഫോടനമുണ്ടായത് എന്ന് പോലീസ് കരുതുന്നു.
സര്‍ക്കാര്‍ വക വിക്ടോറിയ ഹോസ്പിറ്റലില്‍ വെച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാള്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications