മഞ്ചേശ്വരത്ത് ആറ് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഭജനകാരിയയില്‍ ആറു പ്രൈമറി സ്കൂള്‍ കുട്ടികള്‍ ഷോക്കേറ്റ് മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ജുലൈ പത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
അഞ്ചിനും എട്ടിനും ഇടയ്ക്ക് പ്രായമായ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. രണ്ടാം ക്ലാസിലായിരുന്ന മുത്തലീഫ് (6), അബ്ദുള്‍ സലാം (6), മരിയ മുത്തു ഹഫീസ് (6), ഹസന്‍ സക്കീര്‍ (6) എന്നിവരും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തജുറ (8) യും ഒന്നാം ക്ളാസില്‍ പഠിച്ചിരുന്ന അഷ്മ (5)യുമാണ് മരിച്ചത്. മരം വീണ് താണ് കിടന്ന വൈദ്യതി ലൈനില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.












Click it and Unblock the Notifications