കമലാ സുരയ്യ പാര്‍ട്ടിയുണ്ടാക്കുന്നു
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായ പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. ലോക്സേവ പാര്‍ട്ടിയെന്നാണ് പ്രസ്ഥാനത്തിന്റെ പേര്. സ്നേഹം, ത്യാഗം, സേവനം എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്സേവ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കും.
അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ ഓരോ ഗ്രാമങ്ങളിലേക്കും പാര്‍ട്ടി ഇറങ്ങിച്ചെല്ലും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗതികിട്ടാതെ അലഞ്ഞുതിരിയുന്ന മിടുക്കന്മാരും സത്യസന്ധന്മാരുമായ എല്ലാവരെയും ഈ പ്രസ്ഥാനത്തില്‍ കൊണ്ടുവരും. അവരുടെ കര്‍മ്മശേഷി സമൂഹത്തിന് അര്‍പ്പണം ചെയ്യും. നാല് മാസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും കമ്മറ്റികള്‍ രൂപീകരിക്കും. അംഗങ്ങളെ ചേര്‍ക്കും. അതിന് ശേഷം വിശാലമായ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കും. കമലാ സുരയ്യ പറഞ്ഞു.
കേരളത്തിലും പുറത്തും നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ സ്ത്രീകളും യുവജനങ്ങളും നടത്തിയ അഭ്യര്‍ത്ഥനയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരണയായതെന്നും കലമാ സുരയ്യ അറിയിച്ചു. നിലവിലുള്ള പാര്‍ട്ടികളില്‍ നിന്നെല്ലാം ലോക്സേവ പാര്‍ട്ടി വ്യത്യസ്ഥമായിരിക്കും. അധികാരത്തേക്കാളുപരി ജനങ്ങളുടെ കണ്ണീരൊപ്പുകയും അവര്‍ക്ക് വേണ്ടി പോരാടുകയുമാണ് ലക്ഷ്യം.












Click it and Unblock the Notifications