സ്ഫോടനങ്ങളെപ്പറ്റി സി ബി ഐ അന്വേഷണമില്ലെന്ന് കൃഷ്ണ
ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നടന്ന ബോംബ് സ്ഫോടനങ്ങള്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി കൃഷ്ണ തള്ളിക്കളഞ്ഞു. എന്നാല്‍ സംസ്ഥാന പോലീസ് കേസന്വേഷണത്തില്‍ സി ബി ഐയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകത്തില്‍ ഒരു മാസത്തിനിടയില്‍ മൂന്ന് പള്ളികളില്‍ സ്ഫോടനമുണ്ടായി.
മുന്‍കാലത്തെ പോലെ സി ബി ഐയും കോസ് ഓഫ് ഡിക്ടക്റ്റീവ്സും (സി ഒ ഡി)യും തമ്മില്‍ സഹകരണമുണ്ടാവും. പരസ്പരം വിവരം കൈമാറുകയും ചെയ്യും. സംസ്ഥാന ആഭ്യന്ദര മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേ ജൂലൈ എട്ടിന് സെന്റ് ജോണ്‍സ് ലൂഥേറന്‍സ് ദേവാലയത്തിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണ ചുമതല സി ഒ ഡിയെ ഏല്‍പ്പിച്ചിരുന്നു.
ലഭ്യമായ തെളിവുകള്‍ വെച്ച് പോലീസ് പല റെയിഡുകളും നടത്തിക്കഴിഞ്ഞുവെന്ന് പോലീസ് ഡി ഐ ജി സി ദിനകര്‍ അറിയിച്ചു. പ്രശ്നങ്ങളുണ്ടായേക്കാവുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സുസജ്ജമാക്കാന്‍ പോലീസ് സൂപ്രണ്ടന്മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications