പത്തനംതിട്ടയില്‍ പോലീസുകാരും സമരക്കാരും ഏറ്റുമുട്ടി
പത്തനംതിട്ട: പത്തനംതിട്ടയിലെ മാങ്കൂട്ടത്ത് ഫാക്ടറി പടിക്കല്‍ സമരം നടത്തുന്നവരും പോലീസുകാരും തമ്മില്‍ ജൂണ്‍ 10 തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 18 പേരും പോലീസുകാരാണ്.
മലിനീകരണം ഉണ്ടാക്കുന്ന എല്ല് ഫാക്ടറി മാങ്കൂട്ടത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി പടിക്കല്‍ സമരം നടത്തുന്നവരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചപ്പോഴാണ് ഉരസലുണ്ടായത്. കോടതിവിധിയനുസരിച്ചാണ് പോലീസ് സമരക്കാരെ നീക്കാനായെത്തിയത്. ജൂണ്‍ 22 മുതല്‍ ഫാക്ടറിക്കു മുന്നില്‍ സത്യാഗ്രഹം നടത്തുകയാണ് സമരക്കാര്‍.
ഒരു വാഹനത്തിന് സമരക്കാര്‍ തീവെച്ചു. ഒരു പോലീസ് ജീപ്പ് കേടു വരുത്തുകയും ചെയ്തു.
ഫാക്ടറി പ്രദേശത്തു നിന്നും പോലീസ് ജീപ്പ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ സമരക്കാര്‍ പോലീസുകാരെ ആക്രമിച്ചു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവെച്ചു.
പരിക്കേറ്റവരെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications