ശ്രീലങ്കയില്‍ പോരാട്ടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: വടക്കന്‍ ജാഫ്നയില്‍ ശ്രീലങ്കന്‍ സൈന്യവും പുലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച്ച പുലികള്‍ക്കു നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ഒരു സൈനികവക്താവ് പറഞ്ഞു. ഏറ്റുമുട്ടലില്‍ 19 സൈനികരും എട്ട് പുലികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 94 പേരും സൈനികരാണ്.
സൈന്യത്തിന്റെ ആക്രമണത്തെ പുലികള്‍ ശക്തമായി ചെറുത്തുനിന്നുവെന്ന് വോയിസ് ഒഫ് ടൈഗേഴ്സ് റേഡിയോ അവകാശപ്പെട്ടു. അതേ സമയം ഏറ്റുമുട്ടലില്‍ പുലികള്‍ക്ക് ശക്തമായ തിരിച്ചടിയേറ്റെന്ന് സൈനികവക്താവ് അവകാശപ്പെട്ടു.












Click it and Unblock the Notifications