ആസാമില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഗുവഹാതി: ആസാം മണിപ്പൂര്‍ അതിര്‍ത്തിയില്‍ കാച്ചര്‍ ജില്ലിയില്‍ ഭോലേപുഞ്ചി ഗ്രാമത്തില്‍ ജുലൈ പന്ത്രണ്ട് ബുധനാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പന്ത്രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. എന്‍ എസ് സി എന്‍ (ഐ എം) തീവ്രവാദികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് സൈനികരുടെ നേരെ നിറയൊഴിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. മൂന്ന് എ കെ 56 റൈഫിളുകള്‍, ഒരു ഒമ്പത് എം എം കാര്‍ബൈന്‍, രണ്ട് 303 റൈഫിളുകള്‍, ഒരു പിസ്റള്‍, രണ്ട് ഗ്രനൈഡുകള്‍ എന്നിവ കണ്ടെത്തിവയില്‍ പെടുന്നു.
കൊടും വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് നിന്ന് തീവ്രവാദികളെ പുറത്ത് ചാടിക്കാന്‍ സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞുവെന്ന് സൈനിക വക്താക്കളറിയിച്ചു.












Click it and Unblock the Notifications