പ്രീഡിഗ്രി ഒരു വര്‍ഷം കൂടി നിലനിര്‍ത്തണമെന്ന് ആന്റണി
കൊച്ചി: പ്ലസ് ടു നടപ്പാക്കുന്നതിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കോളേജുകളില്‍ പ്രീഡിഗ്രി നിലനിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊക്കെ സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കുമെന്നറിയാതെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശയകുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്. കോടതിയില്‍ ഇനിയും കേസുകളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്കു കൂടി പ്രീഡിഗ്രി നിലനിര്‍ത്തുക മാത്രമാണ് പോംവഴി.
ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ഇനിയും വൈകും. അതെല്ലാം പരിഹരിച്ചശേഷം പ്ലസ് ടു ആരംഭിക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ വര്‍ഷം വൈകിയാലും പ്രശ്നമില്ല.
പിടിവാശിയും ദുരഭിമാനവും വെടിഞ്ഞ് ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന ക്രൂരവിനോദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും രാജിവെക്കണം.
പ്രീഡിഗ്രി ബോര്‍ഡിന്റെ പേരില്‍ കെ.കരുണാകരനും ടി.എം.ജേക്കബിനുമെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചതാണ്. അവര്‍ക്ക് ബാധകമായ കാര്യങ്ങള്‍ നായനാര്‍ക്കും ജോസഫിനും ബാധകമല്ലേ?-ആന്റണി ചോദിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പ്ലസ് ടു ക്ലാസുകള്‍ തുടങ്ങിയിട്ട് ആഴ്ച്ചകളായി. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വഴിത്തിരിവായ പ്ലസ് ടുവില്‍ എന്ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. ആന്റണി ചൂണ്ടികാട്ടി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications