അഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: കേരള ഹൈക്കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആര്‍.ഭാസ്കരന്‍, എം.രാമചന്ദ്രന്‍, കുര്യന്‍ ജോസഫ്, എ.ലക്ഷ്മികുട്ടി, എന്‍.കൃഷ്ണന്‍നായര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഏഴാം നമ്പര്‍ കോടതി ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എ.വി.സാവന്ത് സത്യവാചകം ചൊല്ലികൊടുത്തു. രജിസ്ട്രാര്‍ കെ.സി.ജോര്‍ജ് രാഷ്ട്രപതിയുടെ നിയമനോത്തരവ് വായിച്ചു. സത്യപ്രതിജ്ഞക്കു ശേഷം പുതിയ ജഡ്ജിമാര്‍ ഉത്തരവില്‍ ഒപ്പിട്ടു.












Click it and Unblock the Notifications