മാര്‍ച്ച് അക്രമാസക്തമായി; പോലീസ് ലാത്തിചാര്‍ജ് നടത്തി
തൊടുപുഴ: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി.
12 വിദ്യാര്‍ഥികള്‍ക്കും 16 പോലീസുകാര്‍ക്കും പരിക്കേറ്റു.
തൊടുപുഴ വിദ്യാഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചു. പോലീസിനു നേരെ കല്ലേറുമുണ്ടായി. തുടര്‍ന്ന് പോലീസ് പ്രകടനക്കാര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. പ്രകടനക്കാരില്‍ ചിലരെ പോലീസ് പിന്നാലെ ഓടി ലാത്തിചാര്‍ജ് നടത്തി.
കെ.എസ്.ആര്‍.ടി.സി ബസിനു നേരെയും പോലീസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി.












Click it and Unblock the Notifications