ഷോക്കേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം
തിരുവനന്തപുരം: മഞ്ചേശ്വരത്ത് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച ആറ് സ്കൂള്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും സാമ്പത്തിക സഹായം നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഓരോ കുടുംബത്തിനും 15000 രൂപ വീതവും വൈദ്യുതി ബോര്‍ഡ് 50000 രൂപ വീതവും നല്‍കും. മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ചത്.
സ്കൂളില്‍ നിന്ന് മടങ്ങവെ മരം വീണ് താണുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടികള്‍ മരിച്ചത്. ജൂലൈ 10 തിങ്കഴാഴ്ച്ചയായിരുന്നു സംഭവം. മരിച്ചവരില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളാണ്.












Click it and Unblock the Notifications