പ്ലസ് ടു സമരം യു.ഡി.എഫ് ശക്തിപ്പെടുത്തും
കൊച്ചി: പ്ലസ് ടുപ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു.
എറണാകുളം ഗസ്റ്റ്ഹൗസില്‍ പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ മുന്നണി നേതാക്കള്‍ ഭാവിസമരപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്തു.
ജൂലൈ 17ന് വീണ്ടും നിയമസഭ ചേരുമ്പോള്‍ കൈകൊള്ളേണ്ട സമരരീതികളെ കുറിച്ച് 16ന് വൈകീട്ട് പ്രതിപക്ഷനേതാവ് എ.കെ.ആന്റണിയുടെ വീട്ടില്‍ ചേരുന്ന യു.ഡി.എഫ് നിയമസഭായോഗത്തില്‍ തീരുമാനിക്കും.
യോഗത്തില്‍ പി.കെ.കുഞ്ഞാലികുട്ടി, കെ.എം.മാണി, ടി.എം.ജേക്കബ്, പ്രൊഫ.എ.വി.താമരാക്ഷന്‍, എം.വി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിപക്ഷം ആവശ്യപ്പെട്ടത് ഗൗരവമായെടുത്തിരുന്നെങ്കില്‍ സര്‍ക്കാരിന് ഈ ഗതി വരില്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലികുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ഇപ്പോള്‍ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലും അപകടത്തിലുമായിരിക്കുകയാണ്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications