ഫിജിയില്‍ ഒമ്പത് ബന്ദികളെ മോചിപ്പിച്ചു
സുവ: ഫിജിയില്‍ ഒമ്പത് ബന്ദികളെ അട്ടിമറിക്കാര്‍ ജൂലൈ 12 ബുധനാഴ്ച്ച മോചിപ്പിച്ചു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മഹേന്ദ്രചൗധരിയടക്കം 18 പേര്‍ ഇപ്പോഴും പാര്‍ലമെന്റ് കെട്ടിടത്തില്‍ തടവിലാണ്.
അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും സൈന്യവും ദിവസങ്ങള്‍ക്കു മുമ്പ് ഒപ്പു വെച്ച കരാര്‍ അനുസരിച്ചാണ് ബന്ദികളെ മോചിപ്പിച്ചത്.
കരാറനുസരിച്ച് ബന്ദികളെയെല്ലാം വ്യാഴാഴ്ച്ച മോചിപ്പിക്കേണ്ടതാണ്. അതേ സമയം ഒമ്പത് ബന്ദികളെ മോചിപ്പിച്ചതിലൂടെ സൈന്യവുമായുള്ള കരാറിനെ തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്ന് അട്ടിമറിക്കാരുടെ വക്താവ് പറഞ്ഞു.
ഇതിനിടെ ടര്‍ട്ല്‍ ദ്വീപിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം ഫിജിയിലെ ചില ഭൂവുടമകള്‍ പിടിച്ചെടുത്തു. വിദേശത്തു നിന്നുള്ള നാല്പതോളം വിനോദസഞ്ചാരികള്‍ ടൂറിസ്റ്റ്കേന്ദ്രത്തില്‍ പെട്ടിരിക്കുകയാണ്. ഭൂവുടമകള്‍ തമ്മിലുള്ള തര്‍ക്കമാണ് പിടിച്ചെടുക്കലിനു കാരണമായത്.












Click it and Unblock the Notifications