എച്ച്.എല്‍.എല്‍ സ്വകാര്യവത്കരിക്കുന്നതിനെ എതിര്‍ക്കുമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവത്കരിക്കുന്നതിനെ എതിര്‍ക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി ഡോ.പി.സി. താക്കൂര്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്നതിനായി സ്വകാര്യവത്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് താക്കൂര്‍ വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവത്കരിക്കുന്ന കാര്യം തന്റെ മുമ്പിലെത്തിയപ്പോള്‍ താന്‍ അതിനെ എതിര്‍ത്തിരുന്നു. തിരുവനന്തപുരത്തെ എച്ച്.എല്‍.എല്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനമാണെന്നാണ് ഇതേ കുറിച്ച് പഠിച്ച തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. പക്ഷേ എച്ച.്എല്‍.എല്ലിന്റെ 49 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
എച്ച.്എല്‍.എല്ലിനെ സ്വകാര്യവത്കരിക്കുന്നത് തടയാന്‍ പരമാവധി ശ്രമിക്കുമെന്ന് താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications