ആദിവാസി യുവതി ബസ്സില്‍ പ്രസവിച്ചു
മാനന്തവാടി: ആദിവാസി യുവതി സ്വകാര്യബസ്സിലെ യാത്രയ്ക്കിടയില്‍ പ്രസവിച്ചു. പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ അമ്മിണി (22) യാണ് ജുലൈ പന്ത്രണ്ട് ബുധനാഴ്ച കാട്ടിക്കുളത്ത് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചിരുന്നു.
ഇഞ്ചിത്തോട്ടത്തിലെ പണി കഴിഞ്ഞ് കുടുകില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു അമ്മിണി. തോല്‍പ്പെട്ടിയില്‍ നിന്ന് ദാസനക്കരയ്ക്ക് പോകുകയായിരുന്ന സെന്റ് മേരീസ് ബസ്സിലായിരുന്നു പ്രസവം. അമ്മിണിയുടെ കൂടെ അവരുടെ രണ്ട് പെണ്‍മക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
യാത്രയ്ക്കിടയില്‍ അമ്മിണി വേദന കൊണ്ട് പുളയയുന്നത് സഹയാത്രികര്‍ നോക്കിയിരിക്കെയാണ് പ്രസവം നടന്നത്. യുവതിയേയും മരിച്ച കുഞ്ഞിനേയും അതേ ബസ്സില്‍ തന്നെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞിന്റെ മൃതദേഹം ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളു എന്ന് അമ്മിണി ആസ്പത്രി അധികൃതരോട് പറഞ്ഞു. ഇടുക്കി സ്വദേശിയായ ഉല്ലാസാണ് അമ്മിണിയുടെ ഭര്‍ത്താവ്. ഉല്ലാസിനെപ്പറ്റി കുറച്ച് കാലമായി വിവരമൊന്നുമില്ലത്രെ.












Click it and Unblock the Notifications