Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയുക്ത ജഡ്ജിയുടെ മരണം: സി ബി ഐ അന്വേഷണം വേണമെന്ന് ജെ ഡി(യു)

ദില്ലി: ഈയിടെ മരിച്ച നിയുക്ത ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ എം ആര്‍ പരമേശ്വരന്റെ മരണം സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ജനതാ ദള്‍ (യുണൈറ്റഡ്) ആവശ്യപ്പെട്ടു.

ദൂരൂഹ സാഹചര്യങ്ങളിലാണ് പരമേശ്വരന്‍ മരണമടഞ്ഞതെന്നും എന്നാല്‍ കേരളാ പോലീസ് ഇതൊരു ആത്മഹത്യയാണെന്ന് എഴുതിത്തള്ളുകയാണ് ഉണ്ടായത് എന്നും പാര്‍ട്ടിയുടെ നിയമ സെല്‍ ചെയര്‍മാന്‍ എ കെ സിംഹ് പറഞ്ഞു.

ആത്മഹത്യ ചെയ്യാനായി 20 കിലോ മീറ്റര്‍ അകലെയുള്ള നദിയില്‍ പോയി എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പരമേശ്വരന്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എന്താണെന്നതിനെക്കുറിച്ച് പോലീസിന് ഉത്തരമില്ല. എ കെ സിംഹ് പറഞ്ഞു.

പരമേശ്വരന്‍ ഹൈക്കോടതി ജഡ്ജിയായി കാണാന്‍ താല്‍പര്യമില്ലാത്ത ഏതോ ശക്തികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നും സിംഹ് ഒരു അറിയിപ്പില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+