Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടറിയേറ്റ് നട ടിയാനന്‍മെന്‍ സ്ക്വയര്‍ പോലെയായെന്ന് ശങ്കരനാരായണന്‍

തിരുവനന്തപുരം: ചൈനയിലെ ടിയാനന്‍മെന്‍സ്ക്വയറില്‍ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയതുപോലെയാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ പറഞ്ഞു.

പ്ലസ് ടു പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശങ്കരനാരായണന്‍ കുറ്റപ്പെടുത്തി. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ സാമ്പത്തിക തിരിമറികളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുംവരെ യു.ഡി.എഫ് സമരം തുടരും.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി ഇ.കെ.നായനാരുടെയും പി.ജെ.ജോസഫിന്റെയും പ്രസ്താവന കോടതിവിധിയുടെ ദുര്‍വ്യാഖ്യാനമാണ്. പ്ലസ് ടു ലിസ്റ്റ് തീരുമാനിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടികാട്ടിയിട്ടും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതിയെ മാനിക്കാതിരിക്കലാണ്.

പ്ലസ് ടു പ്രശ്നത്തില്‍ യു.ഡി.എഫ് ബി.ജെ.പിയോട് സഹകരിച്ച് സമരം നടത്തില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ശങ്കരനാരായണന്‍ പറഞ്ഞു. യു.ഡി.എഫ് ബി.ജെ.പിയൊഴികെ ആരുമായും സഹകരിക്കും. ജൂലൈ 17ന് അസംബ്ലി മാര്‍ച്ച് നടത്താന്‍ യു.ഡി.എഫും ബി.ജ.പിയും പ്രത്യേകമായാണ് തീരുമാനിച്ചത്. ഇരുവരും സംയുക്തമായാണ് സമരം നടത്തുന്നതെന്ന് ഇതിനര്‍ഥമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+