ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ വിവാഹിതനായി
തിരുവനന്തപുരം: ചലച്ചിത്ര - ടി വി നടന്‍ പ്രേംകുമാര്‍ വിവാഹിതനായി. മസ്ക്കറ്റില്‍ ജനിച്ചുവളര്‍ന്ന ജിഷയാണ് വധു. ശ്രീകാര്യം ഗാന്ധിപുരം സ്വദേശി സത്യദാസിന്റെ മകളാണ് ജിഷ.
കഴക്കൂട്ടം സി എസ് ഐ പള്ളിയില്‍ വെച്ച് ലളിതമായ ചടങ്ങോടെ ജൂലൈ പന്ത്രണ്ട് ബുധനാഴ്ചയായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങളെ ആരേയും ക്ഷണിക്കാതെ ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങ്. മസ്ക്കറ്റില്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജിഷ.












Click it and Unblock the Notifications