ഫിജിയില്‍ എല്ലാ ബന്ദികളെയും മോചിപ്പിച്ചു
സുവ: ഫിജി പാര്‍ലമെന്റ് കെട്ടിടത്തില്‍ ബന്ദികളാക്കി വെച്ചിരുന്ന എല്ലാവരെയും അട്ടിമറിക്കാര്‍ മോചിപ്പിച്ചു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയടക്കം 18 പേരെയാണ് 56 ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 13 വ്യാഴാഴ്ച്ച വിട്ടയച്ചത്. ബുധനാഴ്ച്ച ഒമ്പത് പേരെ വിട്ടയച്ചിരുന്നു.
നേരത്തെ സൈന്യവും ജോര്‍ജ് സ്പെയിറ്റും ഒപ്പിട്ട കരാറില്‍ വ്യാഴാഴ്ച്ച എല്ലാവരെയും വിട്ടയക്കുമെന്നായിരുന്നു വ്യവസ്ഥ.
രണ്ട് ട്രക്കുകളിലായാണ് ബന്ദികളെ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് വിട്ടയച്ചത്. ബന്ദികള്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് പോവുന്നതിനു മുമ്പായി അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും മഹേന്ദ്ര ചൗധരിയും അഭിവാദനം ചെയ്തു.
അതേ സമയം നാല് ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ പിടിച്ചെടുക്കപ്പെട്ടതിനാല്‍ ഫിജിയിലെ പ്രതിസന്ധി അവസാനിക്കാതെ തുടരുകയാണെന്ന് സൈന്യം പറഞ്ഞു.












Click it and Unblock the Notifications