ബീഹാറില്‍ നാലു ഗ്രാമീണരെ വെടിവെച്ചുകൊന്നു
ഗര്‍വ: ബീഹാറില്‍ നാലു ഗ്രാമീണരെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുകാര്‍ വെടിവെച്ചുകൊന്നു.
തെക്കന്‍ ബീഹാറിലെ ഗര്‍വ ജില്ലയിലെ ഹസ്കര്‍ ഗ്രാമത്തില്‍ ജൂലൈ 13 വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
അമ്പതിലേറെ ആയുധധാരികളായ അക്രമികള്‍ ഗ്രാമത്തിലെത്തി ഗ്രാമീണര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നക്സലൈറ്റ് സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിനെ ബീഹാറില്‍ നിരോധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications