മുംബൈയില്‍ മരിച്ചവരുടെ എണ്ണം 98 ആയി
മുംബൈ: മുംബൈയില്‍ കൊടുംമഴ വിതച്ച ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഖട്കോപാറിലുണ്ടായ ഉരുള്‍പൊട്ടലിലാണ് 65 പേര്‍ മരിച്ചത്.
വെള്ളിയാഴ്ച്ച മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസവും തോരാത്ത മഴയാണ് മുംബൈയിലും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മറ്റു ഭാഗങ്ങളിലും പെയ്തത്.
മുംബൈ പതുക്കെ സാധാരണഗതിയിലേക്ക് മടങ്ങുകയാണ്. തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു വരികയാണ്.
ഖട്കോപാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച ഏഴ് മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു. കൂടുതല്‍ പേര്‍ ചെളിക്കടിയില്‍ പെട്ടിട്ടുണ്ടെന്ന് കരുതുന്നതായി സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരത്തിലെ വിവിധ ആശുപത്രികളില്‍ 20 പേര്‍ ചികിത്സയിലാണ്.
മുംബൈയില്‍ നിന്നുള്ള ചില ദീര്‍ഘദൂര തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. ബോംബെ-ഗോവ ലൈനിലുള്ള തീവണ്ടികളും റദ്ദാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications